Fri, 4 July 2025
ad

ADVERTISEMENT

Filter By Tag : SFI Rally

എ​സ്എ​ഫ്ഐ സ​മ്മേ​ള​ന​ത്തി​ന് അ​വ​ധി സ്കൂ​ളി​നെ വെ​ള്ളപൂ​ശി റി​പ്പോ​ർ​ട്ട്

കോ​​​ഴി​​​ക്കോ​​​ട്: എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി സംബന്ധിക്കു​​​ന്ന റാ​​​ലി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്കൂ​​​ളി​​​ന് അ​​​വ​​​ധി ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​​മ്പ​​​സ് ഹൈ​​​സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രെ വെ​​​ള്ള പൂ​​​ശി ഡി​​​ഇ​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്‌. പ​​​ഠി​​​പ്പ് മു​​​ട​​​ക്കു​​​മെ​​​ന്നു കാ​​​ട്ടി എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ൾ ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഇ​​​തി​​​നു​​പി​​​ന്നാ​​​ലെ സ്കൂ​​​ളി​​​ൽ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത ഉ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഹെ​​​ഡ്മാ​​​സ്റ്റ​​​ർ അ​​​വ​​​ധി ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. കോ​​​ഴി​​​ക്കോ​​​ട് ഡി​​​ഇ​​​ഒ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സി​​​റ്റി എ​​​ഇ​​​ഒ ആണ് ഡി​​​ഡി​​​ഇ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട്‌ ന​​​ൽ​​​കി​​​യ​​​ത്. ഡി​​​ഡി​​​ഇ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട്‌ കൈ​​​മാ​​​റി.


എ​​​സ്എ​​​ഫ്ഐ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ സ​​​മാ​​​പ​​​ന​​​ത്തി​​​ന്‍റ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ല്‍ കാ​​​ല്‍​ല​​​ക്ഷം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഘാ​​​ട​​​ക​​​രു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. റാ​​​ലി​​​യി​​​ല്‍ കു​​​ട്ടി​​​ക​​​ളെ എ​​​ത്തി​​​ക്കാ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കാ​​ന്പ​​​സ് ഹൈ​​​സ്കൂ​​​ളി​​​ന് അ​​​വ​​​ധി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ള്‍ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​നോ​​​ടു രേ​​​ഖാ​​​മൂ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച ഹെ​​​ഡ്മാ​​​സ്റ്റ​​​ര്‍ രാ​​​വി​​​ലെ കു​​​ട്ടി​​​ക​​​ള്‍ സ്കൂ​​​ളി​​​ലെ​​​ത്തി​​​യ ഉ​​​ട​​​ന്‍ത​​​ന്നെ ഹൈ​​​സ്കൂ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​വ​​​ധി ന​​​ല്‍​കി.

ര​​​ക്ഷാ​​​ക​​​ര്‍​തൃ ഗ്രൂ​​​പ്പി​​​ല്‍ അ​​​വ​​​ധി​​​യു​​​ടെ സൂ​​​ച​​​ന പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ന്‍ ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ വി​​​ദ്യാ​​​ര്‍​ഥി സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്രതി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.​​​ നേ​​​ര​​​ത്തേ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​ഠി​​​പ്പ് മു​​​ട​​​ക്ക​​​ല്‍ സ​​​മ​​​ര​​​ത്തി​​​ല്‍ സ്കൂ​​​ളി​​​ന് അ​​​വ​​​ധി ന​​​ല്‍​കാ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് സ​​​മ​​​ര​​​ക്കാ​​​ര്‍ ബ​​​ല​​​മാ​​​യി സ്‌​​​കൂ​​​ള്‍ വി​​​ടു​​​ന്ന​​​തി​​​ന് ബെ​​​ല്ല​​​ടി​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ്ര​​​ശ്ന​​​ങ്ങ​​​ള്‍​ക്ക് പോ​​​കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത

Up